കൂടംകുളം: വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം

October 11, 2012 ദേശീയം

ന്യൂഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍ ദുരന്തമുണ്ടായാല്‍ നേരിടാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും തമിഴ്‌നാടിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ തദ്ദേശികളായ എത്ര പേര്‍ക്ക് ജോലി കൊടുത്തുവെന്നും പുനരധിവാസ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദ്ദേശം. കൂടംകുളത്തെ 3, 4 റിയാക്ടറുകളെ ആണവ ബാധ്യത നിയമത്തിന്റെ പരിതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ദീപക് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം