കുടുംബശ്രീക്ക് ഉറപ്പുകള്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ്

October 12, 2012 കേരളം

തിരുവനന്തപുരം: കുടുംബശ്രീ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന്  മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് കുടുംബശ്രീക്ക് എന്തെങ്കിലും ഉറപ്പ് നല്‍കിയ കാര്യം വകുപ്പ്മന്ത്രിയായ തനിക്ക് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കുടുംബശ്രീയെ മിഷന്റെ നോഡല്‍ ഏജന്‍സിയാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം തുടരാനുള്ള ബാധ്യത യു.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ യിഡിഎഫ് സര്‍ക്കാരിന് ബാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം