ബോട്ട് യാത്ര: തുറമുഖ വകുപ്പ് വിശദീകരണം തേടി

October 12, 2012 കേരളം

തിരുവനന്തപുരം: മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറും എ.പി.അനില്‍ കുമാറും രാത്രിയില്‍ ബോട്ടുയാത്ര യാത്രയുമായി ബന്ധപ്പെട്ട് കെടിഡിസിയോടും വനം വകുപ്പിനോടും തുറമുഖവകുപ്പ് വിശദീകരണം തേടി. വൈകിട്ട് ആറിനു ശേഷം തടാകത്തില്‍ ബോട്ട് ഓടിച്ചതിനാണ് വിശദീകരണം തേടിയിരിക്കുന്നത്.

വൈകുന്നേരം ആറുമണിക്കുശേഷം തേക്കടിയില്‍ ബോട്ടുയാത്രക്ക് നിരോധനമുള്ളതാണ്. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം