കരിക്കകത്തമ്മ നവരാത്രി ഉത്സവം 15 മുതല്‍ 24 വരെ

October 12, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കരിക്കകത്തമ്മ നവരാത്രി മഹോത്സവം 15 മുതല്‍ 24 വരെയായി നടക്കും. കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തരായ സംഗീതജ്ഞര്‍ സംഗീത ഉത്സവത്തില്‍ പങ്കെടുക്കും. സംഗീതോത്സവവും സാംസ്‌കാരിക സമ്മേളനവും 15ന് വൈകുന്നേരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ മുരളീധരന്‍ എംഎല്‍എ, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുക്കും. 22ന് വൈകുന്നേരം അഞ്ചിന് പൂജവയ്ക്കും. 23ന് കലാസാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. നെടുമുടിവേണു, ജഗന്നാഥവര്‍മ, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഡോ ഹരീന്ദ്രന്‍ നായര്‍, ഭീമാ ഗോവിന്ദന്‍, തിടമ്പ് കലാകാരന്‍ ശ്രീരാമ അക്കിത്തായ എന്നിവരെയാണ് ട്രസ്റ്റ് ആദരിക്കുന്നത്.

ചടങ്ങ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ആദരിക്കല്‍ ചടങ്ങ് നടന്‍ മധു നിര്‍വഹിക്കും. എം എ വാഹിദ് എം എല്‍ എ അധ്യക്ഷത വഹിക്കും.  വിദ്യാരംഭത്തോടെയാണ് ഉത്സവം സമാപിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍