സുഖ്‌ദേവ് സിംഗ് കാംഗ് അന്തരിച്ചു

October 12, 2012 പ്രധാന വാര്‍ത്തകള്‍

ചാണ്ടിഗഡ്: മുന്‍ കേരളാ ഗവര്‍ണര്‍ സുഖ്‌ദേവ് സിംഗ് കാംഗ് (81) അന്തരിച്ചു. ചാണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വച്ചായിരുന്നു അന്ത്യം.
വാര്‍ധക്യസഹചമായ അസുഖങ്ങളെതുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

1997 മുതല്‍ 2002 വരെയായിരുന്നു എസ്.എസ്.കാംഗ് കേരളാ ഗവര്‍ണറായിരുന്നത്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജസ്റ്റീസായും ജമ്മു -കാഷ്മീര്‍ ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം കേരളാ ഗവര്‍ണണറായത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍