കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത: മുഖ്യമന്ത്രി

October 13, 2012 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി നടപ്പാക്കുക മാത്രമാണു ചെയ്തത്. കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്, വൈകിയാണെങ്കിലും രക്തച്ചൊരിച്ചില്‍ ഇല്ലാതെ  കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി നടപ്പാക്കുന്നതു രക്തച്ചൊരിച്ചിലിലൂടെ ആകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയം സമയമെടുത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം