സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

October 13, 2012 കേരളം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 29 മുതല്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. 30 ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളി യൂണിയന്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നേരത്തെ ബസുടമകളുമായി ചര്‍ച്ച നടത്തിയ ഉപസമിതി 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇതവസാനിക്കുന്ന സമയം വെച്ചാണ് ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം