കൂടംകുളം ആണവനിലയം സുരക്ഷിതം: അബ്ദുള്‍ കലാം

October 13, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോഴിക്കോട്: കൂടംകുളത്തേത് സുരക്ഷിതവും ആധുനികവുമായ ആണവ നിലയമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം. ജപ്പാനില്‍ ആണവദുരന്തം ഉണ്ടായ സാഹചര്യത്തില്‍ കൂടംകുളത്തെ ആണവനിലയം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടംകുളത്ത് നാല് സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം