സമരം ചെയ്യുന്ന ജീവനക്കാരുമായി കിംഗ്ഫിഷര്‍ മാനേജ്മെന്റ് നാളെ ചര്‍ച്ച നടത്തും

October 14, 2012 ദേശീയം

മുംബൈ: സമരം ചെയ്യുന്ന ജീവനക്കാരുമായി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് നാളെ വീണ്ടും ചര്‍ച്ച നടത്തും. ശമ്പള കുടിശിഖ ആവശ്യപ്പെട്ടാണ് ഫ്ളൈറ്റ് എന്‍ജിനീയര്‍മാരും പൈലറ്റുമാരും സമരത്തിലേക്ക് നീങ്ങിയത്. ഇതേ തുടര്‍ന്ന് കമ്പനി സര്‍വീസുകള്‍ റദ്ദാക്കി താല്‍ക്കാലിക ലോക്കൌട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

20 വരെയാണ് ലോക്കൌട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലാണ് ചര്‍ച്ച നടക്കുക. ജീവനക്കാരുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കമ്പനി സിഇഒ സഞ്ജയ് അഗര്‍വാള്‍ കത്ത് നല്‍കിയിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നാളത്തെ ചര്‍ച്ച. നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഒരു മാസത്തെ ശമ്പളം തല്‍ക്കാലം നല്‍കാമെന്ന മാനേജ്മെന്റ് വാഗ്ദാനം ജീവനക്കാര്‍ തള്ളുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം