കൂടംകുളം: നിലപാട് പാര്‍ട്ടി തീരുമാനം അറിഞ്ഞ ശേഷമെന്ന് വിഎസ്

October 14, 2012 ദേശീയം

ന്യൂഡല്‍ഹി: കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തന്റെ നിലപാടെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൂടംകുളത്തേത് ആറ് കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടി തീരുമാനം ജനറല്‍ സെക്രട്ടറി അറിയിക്കുമെന്നും വിഎസ് വ്യക്തമാക്കി.

കൂടംകുളത്തെ സമരം ന്യായമാണെന്ന് വിഎസ് ആവര്‍ത്തിച്ചു. പതിനാറായിരത്തോളം ആളുകള്‍ ജയിലിലാണ്. 6 പേരെ വെടിവെച്ചുകൊന്നു. 50 ലക്ഷം തമിഴ് ജനതയെയും 50 ലക്ഷം കര്‍ണാടകക്കാരെയും ഒന്നരക്കോടി ശ്രീലങ്കക്കാരെയും മൂന്നരക്കോടിയോളം കേരളീയരെയും ബാധിക്കുന്ന പ്രശ്‌നമാണിതെന്നും വിഎസ് പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം