പുതുക്കിയ മില്‍മ പാല്‍വില പ്രാബല്യത്തില്‍ വന്നു

October 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മില്‍മ പാല്‍വില നിലവില്‍ വന്നു. ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്.
27 രൂപ വില ഉണ്ടായിരുന്ന മഞ്ഞക്കവറില്‍ ലഭിക്കുന്ന ഡബിള്‍ടോണ്‍ഡ് പാലിന്റെ വില 32 രൂപയായി. നീലക്കവറിലെ ടോണ്‍ഡ് പാലിന്റെ വില 28ല്‍ നിന്ന് 33 ആയും പിങ്ക് കവറിലെ ജഴ്‌സി പാലിന്റെ വില 30ല്‍ നിന്ന് 35 രൂപയായും ഉയര്‍ന്നു. റിച്ച് പ്ലസ്, സ്റ്റാന്‍ഡേര്‍ഡൈസ്ഡ് പാലുകള്‍ക്ക് 36 രൂപ നല്‍കണം.

വര്‍ദ്ധിപ്പിച്ച വിലയില്‍ 4 രൂപ 60 പൈസ കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനം. കാലിത്തീറ്റ വില 650 രൂപയില്‍ നിന്ന് 850 രൂപയായി വര്‍ധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം