കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം പണയപ്പെടുത്തില്ല: രമേശ് ചെന്നിത്തല

October 14, 2012 കേരളം

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം പണയംവെച്ചുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുഡിഎഫിനെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിലെ പാര്‍ട്ടികളെ കോണ്‍ഗ്രസ് തുല്യമായാണ് കാണുന്നത്. നയിക്കുന്നത് കോണ്‍ഗ്രസായതിനാല്‍ മുന്നണിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ തകര്‍ക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം