വിളപ്പില്‍ശാലയില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടങ്ങി

October 15, 2012 കേരളം

തിരുവനന്തപുരം: മാലിന്യപ്രശ്‌നം രൂക്ഷമായ വിളപ്പില്‍ശാലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍. വിളപ്പില്‍ പഞ്ചായത്ത് പരിധിയിലുള്ള വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്തംഭിപ്പിക്കുമെന്നും വിളപ്പില്‍ പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന കുമാരിയുടെ നിരാഹാര സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌നപരിഹാരത്തിനു വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തെ സംബന്ധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും ശോഭനകുമാരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം