കംബോഡിയന്‍ മുന്‍ രാജാവ് അന്തരിച്ചു

October 15, 2012 രാഷ്ട്രാന്തരീയം

നോംപെന്‍: കംബോഡിയന്‍ മുന്‍ രാജാവ് നൊറോഡോം സിഹാനൂക്(89) വാര്‍ദ്ധക്യസഹജമായ അസുഖംമൂലം അന്തരിച്ചു. നിലവിലെ ഭരണാധികാരിയായ നൊറോഡോം സിഹാമണിയുടെ പിതാവാണ് അദ്ദേഹം.

ശവസംസ്‌ക്കാരചടങ്ങുകള്‍ കംബോഡിയയില്‍ നടക്കും. 2004ല്‍ സ്ഥാനമൊഴിഞ്ഞ സിഹാനൂക് ചികിത്സയുടെ ഭാഗമായി ഏറെക്കാലമായി ബെയ്ജിങിലായിരുന്നു.  മൃതദേഹം കൊണ്ടുവരുന്നതിനായി മകന്‍ ബെയ്ജിങിലേയ്ക്ക് പുറപ്പെട്ടിട്ടതായി ഭരണകൂടം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം