നഴ്‌സറി ടീച്ചര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം: സുപ്രീംകോടതി

October 15, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: നഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്ന ശമ്പളം വളരെ കുറവാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതു തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമാണെന്നും കോടതി പറഞ്ഞു. അതിനാല്‍ നഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ഹൈക്കോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. നഴ്‌സറി ടീച്ചര്‍മാര്‍ക്ക് പ്രതിമാസം 5000 രൂപയും ആയമാര്‍ക്ക് പ്രതിമാസം 3,500 രൂപയും ശമ്പളം നല്‍കണമെന്നാണു നിര്‍ദേശം.

ഇവരാരും സര്‍ക്കാര്‍ നിയോഗിച്ച ജോലിക്കാരല്ലെന്നും ശമ്പളം കൂട്ടി നല്‍കുന്നതു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമുള്ള സംസ്ഥാനത്തിന്റെ വാദം കോടതി തളളി.
വെറും 500 രൂപയാണു നിലവില്‍ നഴ്‌സറി സ്‌കൂളുകളിലെ ടീച്ചര്‍മാര്‍ക്കു നല്‍കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം