അനധികൃതമായി കടത്തി പാന്‍മസാല പിടിച്ചെടുത്തു

October 15, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കച്ചവടത്തിനായി കടത്തികൊണ്ടുപോകുകയായിരുന്ന ശംഭു, ചൈനി ഖൈനി, ശാന്തി സ്‌ട്രോംഗ് എന്നീ ഇനത്തില്‍പ്പെട്ട പതിനഞ്ച് കിലോഗ്രാം പാന്‍പരാഗുമായി ചാല കരുപ്പെട്ടിക്കട തെരുവില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദി (53) നെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. സിഐ എസ്.വൈ. സുരേഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എ.കെ. ഷെറി,എഎസ്‌ഐ ഷാനിബാസ്, സിവില്‍ പോലീസ് ഓഫീസര്‍ അജന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍