ലെനിന്റെ പ്രതിമ നീക്കി

October 15, 2012 രാഷ്ട്രാന്തരീയം

ഉലാന്‍ബാറ്റര്‍: മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബാറ്ററില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമ നീക്കം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന വെങ്കലപ്രതിമ നീക്കം ചെയ്യുന്നതിനു സാക്ഷിയാകാന്‍ മുന്നൂറോളം ആളുകള്‍ എത്തിയിരുന്നു.

നഗരത്തിലെ മേയര്‍ ബാത് ഉല്‍ എര്‍ഡീന്‍ നടത്തിയ പത്തുമിനിറ്റു പ്രസംഗത്തില്‍ കമ്യൂണിസത്തെ തള്ളിപ്പറഞ്ഞു. ലെനിനും അദ്ദേഹത്തിന്റെ അനുയായികളും കൊലപാതകികളാണെന്ന് മേയര്‍ ആരോപിച്ചു. നീക്കം ചെയ്ത പ്രതിമ ലേലത്തില്‍ വില്ക്കാനാണ് ആലോചന.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം