സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണം

October 15, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര എംഎല്‍എ ആര്‍. സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. എംഎല്‍എ ഫണ്ടില്‍ തിരിമറി നടത്തിയെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും മുന്‍ വാര്‍ഡ് അംഗവുമായ ദയാനന്ദനാണ് ആര്‍. സെല്‍വരാജിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. റോഡ് നിര്‍മാണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ പനയംമൂല ചെമ്പറ റോഡിന് അതേ ദിവസങ്ങളില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചെടുത്തുവെന്നാണു ഹര്‍ജിയിലെ ആരോപണം. സെല്‍വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണു ഹര്‍ജി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍