വിളപ്പില്‍ശാല: സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

October 16, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അറിയച്ചതാണ് ഇക്കാര്യം. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ചയെന്നും സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം എന്‍ ശക്തന്‍ പറഞ്ഞു.

വിളപ്പില്‍ശാലയില്‍ ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിത കാല ഹര്‍ത്താല്‍ രണ്ടാം ദിവസത്തിലേക്ക്. വിളപ്പില്‍ പഞ്ചായത്തും സമീപ പഞ്ചായത്തുകളും പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലാണ് സംയുക്ത സമരസമിതി. സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി കവയത്രി സുഗതകുമാരി സര്‍ക്കാരിന്റെ മധ്യസ്ഥയായി വിളപ്പില്‍ശാലയില്‍ എത്തിയെങ്കിലും ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയെന്ന ഉത്തരവ് കൈപ്പറ്റാതെ സമരമുഖത്ത് നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് വിളപ്പില്‍ശാല നിവാസികള്.

അതേസമയം വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. ശോഭനകുമാരിയുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം