കടുവാസങ്കേതങ്ങളിലെ നിയന്ത്രണം: സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

October 16, 2012 ദേശീയം

ന്യൂഡല്‍ഹി: കടുവാസങ്കേതങ്ങളിലെ ആരാധനലായങ്ങളില്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കി. കടുവാസങ്കേതങ്ങളിലെ ഇരുപത് ശതമാനം മേഖലയില്‍മാത്രം വിനോദസഞ്ചാരം അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശവുമടങ്ങുന്ന മാര്‍ഗരേഖയാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. സങ്കേതങ്ങള്‍ക്കകത്ത് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും.

വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ കടുവാ സങ്കേതങ്ങളില്‍ വിനോദസഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുനപരിശോധിക്കണമോയെന്ന് കോടതി ചൊവ്വാഴ്ച തീരുമാനിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം