മൂന്നാം ഏകദിനം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യയ്‌ക്ക്‌

October 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മഡ്‌ഗാവ്‌: മഴമൂലം ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം ഉപേക്ഷിച്ചു. ഇതോടെ ഏകദിന പരമ്പര 1-0ന്‌ ഇന്ത്യ നേടി. കാല്‍ നൂറ്റാണ്ടിന്‌ ശേഷമാണ്‌ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ഏകദിന പരമ്പര വിജയം.
വിശാഖപട്ടണത്ത്‌ നേടിയ തകര്‍പ്പന്‍ വിജയമാണ്‌ ഇന്ത്യക്ക്‌ പരമ്പര സമ്മാനിച്ചത്‌. കൊച്ചി ഏകദിനവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. നേരത്തെ ടെസ്‌റ്റ്‌ പരമ്പരയും നേടിയ ഇന്ത്യ ഓസിസിനെതിരെ സമ്പൂര്‍ണ്ണ വിജയമാണ്‌ സ്വന്തമാക്കിയത്‌. മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷമാണ്‌ പരമ്പരയിലെ ഒരു മത്സരം പോലും ജയിക്കാനാകാതെ ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്ന്‌ മടങ്ങുന്നത്‌. ടിക്കറ്റ്‌ തുക മടക്കിനല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം