എന്‍ .ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി

October 17, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എന്‍.ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. വൈക്കം സ്വദേശിയാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണു നറുക്കെടുപ്പ് നടന്നത്. മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം കാരിക്കോട് ഇല്ലത്തെ എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തി പട്ടികയില്‍ ഒമ്പതു പേരേയും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ പത്തു പേരെയുമാണ് ഉള്‍പ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം