വരള്‍ച്ച: കേന്ദ്രസംഘം ജില്ലകളില്‍ പര്യടനം തുടങ്ങി

October 17, 2012 കേരളം

കല്‍പ്പറ്റ: സംസ്ഥാനത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്ര അന്തര്‍ മന്ത്രാലയ പ്രതിനിധി സംഘം ജില്ലകളില്‍ പര്യടനം ആരംഭിച്ചു. 9 അംഗ സംഘം രണ്ടായി പിരിഞ്ഞ് വയനാട്, ഇടുക്കി ജില്ലകളിലാണ് സന്ദര്‍ശനം. കല്‍പ്പറ്റയില്‍ രാവിലെ കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. പിന്നീട് ജില്ലയില്‍ വരള്‍ച്ച ഏറ്റവുമധികം രൂക്ഷമായ മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകള്‍ സന്ദര്‍ശിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം