കിംഗ്ഫിഷര്‍: ചര്‍ച്ച പരാജയം

October 17, 2012 ദേശീയം

മുംബൈ: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ശമ്പള കുടിശിഖ ആവശ്യപ്പെട്ട് ഫ്‌ളൈറ്റ് എന്‍ജിനീയര്‍മാരും പൈലറ്റുമാരും ഉള്‍പ്പെടെയുള്ള ഒരു വിഭാഗംജീവനക്കാരുടെ സമരം പരിഹരിക്കാന്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുംബൈയിലായിരുന്നു ചര്‍ച്ച. വിമാനസര്‍വീസുകള്‍ ഈ മാസം 20 വരെ പുനരാരംഭിക്കില്ലെന്ന് കിംഗ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍ ചര്‍ച്ചകള്‍ക്കുശേഷം പറഞ്ഞു. ചര്‍ച്ച അനുകൂലമായിരുന്നുവെന്നും ശരിയായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം