പകര്‍ച്ചാവ്യാധി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം

October 18, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക യോഗം ചേരും. ഉച്ചയ്ക്ക് ഒരുമണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള കൊതുകുജന്യ രോഗങ്ങളും തലസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് യോഗം.

ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം