സംസ്ഥാനത്ത് യുവമദ്യപാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

October 18, 2012 കേരളം

കോഴിക്കോട്: കേരളത്തില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ ഉല്‍സവാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ മദ്യമാണു വിപണിയിലെത്തുന്നത്. വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യ വില്‍പ്പന അടുത്ത കാലത്തായി ചരിത്രം സൃഷ്ടിക്കുന്നതിലേക്കെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പശ്ചാത്തലത്തിലാണു ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മുമ്പെങ്ങുമില്ലാത്ത വിധം വിദ്യാര്‍ഥികളില്‍ മദ്യപാനം വര്‍ധിച്ചിട്ടുണ്ടെന്നു പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ മദ്യം കഴിച്ചു തുടങ്ങുന്ന പ്രായം പന്ത്രണ്ടു വയസാണെന്ന ഞെട്ടലുളവാക്കുന്ന വിവരവും പഠനത്തില്‍ പ്രത്യേകം പറയുന്നുണ്ട്. രാജ്യത്തെ മദ്യവില്‍പ്പനയുടെ പതിനാറു ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. യുവമദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം