സംസ്ഥാനത്ത് എല്ലാ കുടുംബങ്ങള്‍ക്കും സബ്സിഡിയോടുകൂടി 9 സിലിണ്ടര്‍ ലഭിക്കും

October 18, 2012 കേരളം

തിരുവനന്തപുരം:  സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും സബ്സിഡിയോടു കൂടി ഒമ്പതു പാചകവാതക സിലിണ്ടറുകള്‍ നല്‍കാ ന്‍ മന്ത്രിസഭാ യോ ഗം തീരുമാനമായി.  കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടറുകള്‍ മാത്രമേ  ഈ വര്‍ഷവും സബ്സിഡി നിരക്കില്‍ ലഭിക്കുകയുള്ളു. യുഡിഎഫ് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ മാത്രമായിരിക്കും അനുവദിക്കുക.

കഴിഞ്ഞവര്‍ഷം ഒമ്പതു സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്കു മാത്രമായിരിക്കും ഈ വര്‍ഷവും സബ്സിഡി നിരക്കില്‍ അത്രയും എണ്ണം ലഭിക്കുക. കൂടുതല്‍ ഉപയോഗിച്ചവര്‍ക്കും ഒമ്പതെണ്ണമേ ലഭിക്കൂ. കഴിഞ്ഞ വര്‍ഷം ആറോ അതില്‍ താഴെയോ സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്ക് ആറു സിലിണ്ടറുകള്‍വരെയും ഏഴെണ്ണം ഉപയോഗിച്ചവര്‍ക്ക്ഏഴും എട്ടെണ്ണം ഉപയോഗിച്ചവര്‍ക്ക്എട്ടും സിലിണ്ടറുകള്‍ ലഭി ക്കും. ഈ തീരുമാനം മൂലം സംസ്ഥാനത്തിനു 110 കോടി മുതല്‍ 120 കോടി വരെ രൂപ അധികബാധ്യത ഉണ്ടാകുമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.  ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സബ്സിഡി നിരക്കില്‍ ഒമ്പതു സിലിണ്ടറുകള്‍ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം