ശബരിമല: വെര്‍ച്വല്‍ ക്യു റജിസ്‌ട്രേഷന്‍ തുടങ്ങി

October 18, 2012 കേരളം

പമ്പ: അടുത്ത തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനത്തിന് അനുഭവപ്പെടുന്ന തിക്കും തിരക്കും ഒഴിവാക്കാന്‍ പൊലീസിന്റെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആയ വെര്‍ച്വല്‍ ക്യു റജിസ്‌ട്രേഷന്‍ തുടങ്ങി. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് തയാറാക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യു റജിസ്‌ട്രേഷന്‍ നടത്തി വരുന്നവരുടെ പരിശോധനയ്ക്കായി പമ്പയില്‍ എട്ടു കൗണ്ടറുകള്‍ തുറക്കും.

ഇത്തവണ 32 ലക്ഷം തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യു സംവിധാനത്തിലൂടെ ദര്‍ശനത്തിന് അവസരമൊരുക്കും. ബുക്കിങ് സമയത്തു തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. ബാര്‍ കോഡ് സംവിധാനം ഉള്ളതിനാല്‍ ഒരാളിന്റെ പേരില്‍ എടുക്കുന്ന റിസര്‍വേഷന്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്കു ദര്‍ശനം നടത്താന്‍ കഴിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം