ദീപാലങ്കാരത്തിന് വൈദ്യുതി ഉപയോഗിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കും

October 18, 2012 കേരളം

തിരുവനന്തപുരം: ദീപാലങ്കാരത്തിന് വൈദ്യുതി ഉപയോഗിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തീരുമാനമായി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമുണ്ടായതെന്ന് കെഎസ്ഇബിയാണ് അറിയിച്ചു. അലങ്കാര ദീപവിന്യാസത്തിനായി വൈദ്യുതിയുടെ അമിത ഉപഭോഗം, പ്രധാനമായും നഗരങ്ങളില്‍ കൂടുതലാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തോതിലാണ് ഇതിനായി വൈദ്യുതി ചെലവഴിക്കുന്നത്. പരസ്യ ഹോര്‍ഡിങ്ങുകള്‍ക്കായി വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുന്നും കെഎസ്ഇബി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം