കണ്ണൂര്‍ അക്രമത്തില്‍ കോടിയേരിക്കും പങ്ക്‌: മുല്ലപ്പള്ളി

October 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളുടെ ഗൂഢാലോചനയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ പങ്കുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്‌ തന്റെ പക്കല്‍ തെളിവുണ്ട്‌. ഒഞ്ചിയത്ത്‌ അക്രമം നടത്താനാണ്‌ സിപിഎം പദ്ധതിയിട്ടത്‌. യുഡിഎഫിന്റെ ചെറുത്തുനില്‍പ്പ്‌ മൂലമാണ്‌ ഒഞ്ചിയത്ത്‌ അക്രമം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വ്യാപക അക്രമം ഉണ്ടായി. ഇതേക്കുറിച്ച്‌ നിരവധി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. പ്രശ്‌നസാധ്യത ബൂത്തുകളില്‍ വിജിയോ ക്യാമറയും ആവശ്യമായ പൊലീസ്‌ സന്നാഹവും ഉറപ്പുവരുത്തണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ല. കണ്ണൂരില്‍ വ്യാപക അക്രമത്തിന്‌ സാധ്യതയുണെന്ന്‌ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. എക്‌സൈസുകാരെയും വാഹനവകുപ്പ്‌ ഉദ്യോഗസ്‌ഥരെയും വച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തിയെന്ന്‌ പ്രഹസനം കാണിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തതെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം