ഡീഗോ മറഡോണ കേരളത്തിലെത്തുന്നു

October 19, 2012 കായികം

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കേരളത്തിലെത്തുന്നു. അടുത്ത ചൊവ്വാഴ്ചയാണ് മറഡോണ കൊച്ചിയിലെത്തുക. ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മറഡോണ വരുന്നത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മറഡോണ. ബുധനാഴ്ചയാണ് ഉദ്ഘാടനം നടക്കുന്നത്.

കൊച്ചിയിലിറങ്ങുന്ന മറഡോണ ഹെലികോപ്ടര്‍ മാര്‍ഗം അന്നു തന്നെ കണ്ണൂരിലേക്ക് പോകും. മറഡോണ 24 ന് മടങ്ങിപ്പോകും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം