വരള്‍ച്ച ദുരിതാശ്വാസത്തിന് കൂടുതല്‍ തുക അനുവദിക്കണം

October 19, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസമായി കൂടുതല്‍ തുക അനുവദിക്കണമെന്നു കേരളം  കേന്ദ്രസംഘത്തിനോടാണ് ആവശ്യം ഉന്നയിച്ചു. പുതുക്കിയ നിവേദനം ഒരാഴ്ചക്കകം നല്‍കും. വൈദ്യുതി മേഖലയിലെ നാശങ്ങള്‍ കൂടി കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 1468.631 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വരള്‍ച്ച കൃഷി കുടിവെള്ളം എന്നിവയ്ക്കു പുറമെ വൈദ്യുതി ഉല്‍പാദന മേഖലയെയും ബാധിക്കും. എന്നാല്‍ വൈദ്യുതി നഷ്ടം കണക്കാക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കേന്ദ്ര സംഘത്തിന് കഴിയില്ല.

മഴ കിട്ടിയില്ലെങ്കില്‍ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളെക്കൂടി വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടി വരും. കുട്ടനാട് പാക്കേജില്‍ പോരായ്മകളുണ്ട്. എന്നാല്‍ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച മുഴുവന്‍ തുകയും ചെലവാക്കും. ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം വയനാട്, ഇടുക്കി, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ സന്ദര്‍ശിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍