അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

October 19, 2012 മറ്റുവാര്‍ത്തകള്‍

മുണ്ടക്കയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ആറു പേര്‍ക്ക് പരിക്ക്. കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനം അമലഗിരിയിലുണ്ടായ അപകടത്തില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശികളായ വെങ്കിടേശന്‍ (40), ഗോവിന്ദന്‍ (53), ആറുമുഖം (55), ശേഖര്‍ (57), ശങ്കര്‍ (27), സതീഷ്(13) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സന്ദര്‍ശിച്ച വാന്‍ നിയന്ത്രണം വിട്ട് സ്വകാര്യഹോട്ടലിന്റെ മതിലില്‍ ഇടിച്ച് 75 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുപ്പത്തഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍