എയര്‍ഇന്ത്യയുടെ വിമാന നാടകം; അന്വേഷണത്തിന് ഡിജിസിഎ സംഘം

October 20, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ ഡിജിസിഎ സംഘമെത്തും. അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം പറത്തിയിരുന്ന വനിത പൈലറ്റ് രൂപാലിയില്‍ നിന്ന് സംഘം മൊഴിയെടുക്കും. പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

ഇന്നലെ കൊച്ചിയില്‍ ഇറക്കേണ്ട അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം കാലവസ്ഥ കാരണം ചൂണ്ടിക്കാണിച്ച് എയര്‍ഇന്ത്യ തിരുവനന്തപുരത്തിറക്കി. പിന്നീട് കൊച്ചി യാത്ര അനിശ്ചിതമായി നീണ്ടപ്പോള്‍ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇത് പൈലറ്റ് വിമാന റാഞ്ചലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അരങ്ങേറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍