മധ്യപ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേര്‍ മരിച്ചു

October 20, 2012 ദേശീയം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേര്‍ മരിച്ചു. സെഹോര്‍ ജില്ലയിലെ മലമുകളിലുള്ള സല്‍കാന്‍പൂര്‍ ക്ഷേത്രത്തിലായിരുന്നു അപകടമുണ്ടായത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുര്‍ഗാപൂജ ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം