ഗാര്‍ഹികപീഢനം: അറസ്റ്റിന് അനുമതി വേണം

October 20, 2012 കേരളം

കൊച്ചി: ഭര്‍തൃഗൃഹത്തില്‍ ഭാര്യയെ പീഡിപ്പിക്കുന്നെന്ന പരാതിയില്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ജില്ലാ പോലീസ് അധികാരിയുടെ അനുമതി വേണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. സ്ത്രീ പീഢനനം തടയുന്നതിനുള്ള 498(എ) വകുപ്പ് ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഉത്തരവ്. അനുരഞ്ജന സാധ്യതകള്‍ പരിഗണിക്കാതെ അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ പാടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുവടുപിടിച്ചാണ് ഡിജിപിയുടെ സര്‍ക്കുലര്‍. അതീവ ശ്രദ്ധയോടെ മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. മതിയായ തെളിവുകളില്ലാതെ അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങരുത്. അനുരഞ്ജന സാധ്യതകളാണ് ആദ്യം പ്രയോജനപ്പെടുത്തേണ്ടത്. ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സലര്‍മാരുടേയും സന്നദ്ധ സംഘടനകളുടെയും സഹാം തേടാമെന്ന് പോലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ 498(എ) പ്രകാരം കേസെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സ്ത്രീ പീഢന സംബന്ധിച്ച പരാതികള്‍ രജിസറ്റര്‍ ചെയ്തു, എത്ര പേരെ രജിസ്റ്റര്‍ ചെയ്തു എന്നീ വിവരങ്ങള്‍ ജില്ലാ പോലീസ് അധികാരികള്‍ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം