ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

October 20, 2012 ദേശീയം

പട്ടാമ്പി: ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും പ്രമുഖ തന്ത്രികാചാര്യനുമായ അണ്ടലാടി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് (76) അന്തരിച്ചു. മൂന്നുതവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു. കാടാമ്പുഴ ഭഗവതി ക്ഷേത്രം ഉള്‍പ്പെടെ  300 ഓളം ക്ഷേത്രങ്ങളില്‍ തന്ത്രിയായിരുന്നു.

ആലുവ തന്ത്രവിദ്യാപീഠത്തിന്റെ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 30 ലേറെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്.  ഭാര്യ: വെങ്കിടങ് മാന്തിട്ടമന ഉണ്ണിക്കാളി അന്തര്‍ജ്ജനം. മക്കള്‍: ഉഷ, രമ, പ്രസന്ന, ലീല, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂതിരിപ്പാട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം