ടി പി വധം: വിചാരണ ഉടന്‍ വേണമെന്ന് എജിയുടെ നിയമോപദേശം നല്‍കി

October 21, 2012 കേരളം

തിരുവനന്തപുരം: ടി പി വധക്കേസിന്റെ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് വിടുന്നതിന് മുമ്പ് തീരുമാനം എടുക്കണമെന്നും എജി ആവശ്യപ്പെട്ടു. ഇക്കാര്യം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി പിയുടെ കുടുംബത്തെ അറിയിച്ചു.

വിചാരണ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നാണ് നിയമോപദേശം. ടി പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ടിപിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം