ദുര്‍ഗാ പൂജയ്ക്കായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ജന്മനാട്ടിലെത്തി

October 21, 2012 ദേശീയം

കൊല്‍ക്കത്ത: ദുര്‍ഗാ പൂജയ്ക്കായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്വന്തം ഗ്രാമത്തിലെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലെ കിര്‍നാഗര്‍ ഗ്രാമത്തില്‍ അദ്ദേഹം ശനിയാഴ്ചയാണ് എത്തിച്ചേര്‍ന്നത്. ജന്മനാട്ടില്‍ എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ എം.കെ.നാരായണന്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സ്വന്തം ഗ്രാമത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മുഖ്യമന്ത്രി മമതയുമായി രാഷ്ട്രപതി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ഒക്ടോബര്‍ 23 വരെയാണ് ജന്മനാട്ടില്‍ രാഷ്ട്രപതിയുണ്ടാവും. അദ്ദേഹത്തിന്റെ സഹോദരി അന്നപൂര്‍ണ ദേവിയുടെ വസതിയിലാണ് താമസം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം