വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

October 21, 2012 കേരളം

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സുല്‍ത്താന്‍ ബത്തേരി പഴുപത്തൂര്‍ സ്വദേശി ശിവന്‍ ആണ് ആത്മഹത്യ ചെയ്തത്. 65 വയസ്സായിരുന്നു. വിഷം കഴിച്ച് അവശനിലയിലായിരുന്ന ഇദ്ദേഹം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പിന്നോക്ക വികസന കോര്‍പ്പറേഷന്‍, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് 1.32 ലക്ഷം രൂപയുടെയും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ 3.5 ലക്ഷം രൂപയുടെയും ബാധ്യത ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം