ഇറാനുമായി ആണവചര്‍ച്ചയെന്ന വാര്‍ത്ത യുഎസ് നിഷേധിച്ചു

October 21, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ചര്‍ച്ചക്കു തയാറായെന്ന വാര്‍ത്ത അമേരിക്ക നിഷേധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ പരീക്ഷണം അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചരണ വിഷയമാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായാണ് ആണവോര്‍ജ്ജം എന്ന് ഇറാന്‍ വിശദീകരിക്കുമ്പോഴും ഇക്കാര്യം പാശ്ചാത്യലോകം വിശ്വാസത്തിലെടുത്തിട്ടില്ല. അണ്വായുധങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് അവര്‍ വിശ്വസിക്കുന്നു.  ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഏകദേശം നിന്നിരിക്കുന്ന അവസ്ഥയാണു നിലവിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം