വിദ്യാഭ്യാസ വകുപ്പ് പ്രാപ്തിയുള്ളവരെ ഏല്‍പിക്കണം: സുകുമാരന്‍ നായര്‍

October 21, 2012 കേരളം

തൃശൂര്‍ : വിദ്യാഭ്യാസത്തെപ്പറ്റി എന്‍എസ്എസ് പറയുന്നത് മനസ്സിലാകണമെങ്കില്‍ ആ വകുപ്പിനെപ്പറ്റി അറിയുന്നവരെ അത് ഏല്‍പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ . 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുത്തപ്പോള്‍ അത് ഒരു വിഭാഗത്തില്‍പ്പെട്ട് ആളുകള്‍ക്ക് മാത്രം കൊടുത്തെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് പുനഃസംഘടന ഉടന്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി തെറ്റ് ചെയ്താലും പ്രതികരിക്കുമെന്നും സുകുമാരന്‍ നായര്‍  പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം