ബിഹാറില്‍ പോളിങ്‌ സാമഗ്രികള്‍ മാവോവാദികള്‍ തീയിട്ടു നശിപ്പിച്ചു

October 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

പട്‌ന: ബിഹാറില്‍ 45 മണ്ഡലങ്ങളിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മാവോവാദികള്‍ അക്രമം അഴിച്ചുവിട്ടു. ആയുധധാരികളായ മാവോവാദികള്‍ സീതാമറി ജില്ലയില്‍ പലയിടത്തും പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്ത് വോട്ടിങ് യന്ത്രങ്ങള്‍തീയിട്ടു നശിപ്പിച്ചു. പലയിടത്തും വോട്ടിങ് സാമഗ്രികള്‍ തട്ടിയെടുത്ത് നശിപ്പിച്ചു. സീതാമറി ജില്ലയിലെ റുന്നിസെയ്ത്പൂര്‍ മണ്ഡലത്തിലാണ് വ്യാപകമായ അക്രമം ഉണ്ടായത്.
വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും വീണ്ടും കൊണ്ടുവന്നാണ് ഇവിടെ വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്. ഉച്ചവരെ 29 ശതമാനത്തോളം പേര്‍ ഇവിടെ വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  വോട്ടിങ് നടക്കുന്ന 10,312 ബൂത്തുകളില്‍ 80 ശതമാനത്തിലേറെ ബൂത്തുകളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിനെക്കൂടാതെ ദൗത്യസേന, കമാന്‍ഡോകള്‍, സൈന്യം തുടങ്ങിയവയെല്ലാം സുരക്ഷയ്ക്കായി രംഗത്തുണ്ട്. വെള്ളിയാഴ്ച രാത്രി മാവോവാദി ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ട ഷ്യോഹര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ വന്‍സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം