നഗരമാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ നിക്ഷേപിക്കും

October 22, 2012 കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യം നീക്കാന്‍ നടപടിയായി. ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് മാലിന്യം കൊണ്ടുപോവും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമായത്. പത്തു ദിവസത്തിനകം മാലിന്യം ജനവാസമല്ലാത്ത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് തീരുമാനിച്ചത്. പാറമടകളില്‍ മാലിന്യം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണു യോഗം ചേര്‍ന്നത്.

ആര്‍ക്കും ബുദ്ധിമുട്ടാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. വിളപ്പില്‍ശാലയിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം