കാസ്ട്രോ പൊതുവേദിയില്‍

October 22, 2012 രാഷ്ട്രാന്തരീയം

ഹവാന: ക്യൂബന്‍ വിപ്ളവ നേതാവ് ഫിഡല്‍ കാസ്ട്രോ ഒരു ഇടവേളയ്ക്കു ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.  മാരകമായ അസുഖം ബാധിച്ച് അദ്ദേഹം മരണാസന്നനാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കാസ്ട്രോ പൊതുവേദിയില്‍ എത്തിയത്. ഇതിനിടെ കാസ്ട്രോയുമായി ഹവാനയിലെ ആഢംബരഹോട്ടലില്‍വച്ച് അഞ്ചു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായി വെനസ്വേലന്‍ മുന്‍ വൈസ്പ്രസിഡന്റ് ഏലിയാസ് ജുവാ സ്ഥിരീകരിച്ചു.  കാസ്ട്രോ പൂര്‍ണ ആരോഗ്യവാനാണെന്ന് ജുവാ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം