മണിചെയിന്‍ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

October 24, 2012 മറ്റുവാര്‍ത്തകള്‍

വയനാട്:  മണിച്ചെയിന്‍ തട്ടിപ്പ് നടത്തിവന്നിരുന്ന ഒരാളെ വയനാട്നിന്ന് പോലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഷംസുദ്ദീന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസിനു ലഭിച്ച വിവരം.  ആര്‍എംപി എന്ന കമ്പനി വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്. 26 കേസുകളാണ് ഇയാള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. . വയനാട്ടിലെ ഷംസുദ്ദീനെ കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍