രാഷ്ട്രീയത്തില്‍ സത്യസന്ധത കുറയുന്നു: കെ. മുരളീധരന്‍

October 25, 2012 കേരളം

കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ക്ക് സത്യസ ന്ധത കുറഞ്ഞുവരുന്നതായി കെ. മുരളീധരന്‍ എംഎല്‍എ. സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്താഗതിയാണു ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ കൂടുതല്‍ പേര്‍ക്കും. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച പി.എം. അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പലപ്പോഴും സ്ഥാനമാനങ്ങള്‍ക്കു പിറകെയാണു ഓടുന്നത്. എന്നാല്‍ അണികള്‍ ലാഭനഷ്ടം നോക്കാതെയാണു പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സി.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം