ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

October 25, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.

അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിനു വിട്ടു. നവംബര്‍ പത്തിനു മുന്‍പ് തീരുമാനമുണ്ടാകുമെന്ന് ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇതേ തുടര്‍ന്ന് 31ന് നടത്താനിരുന്ന സമരം പത്തു ദിവസത്തേക്കു കൂടി മാറ്റിവച്ചതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു.

ഓട്ടോറിക്ഷയുടെ കുറഞ്ഞ നിരക്ക് 12 രൂപയില്‍ നിന്ന് 15 രൂപയും ടാക്‌സിക്ക് 60 രൂപയില്‍ നിന്നു 100 രൂപയും ആയി  വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം