ഫോണിലൂടെ അസഭ്യം: യുവാവ് അറസ്റ്റില്‍

October 25, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വനിതാ പോലീസ് സ്റേഷനിലും ഹെല്‍പ്പ് ലൈനിലും വിളിച്ച് വനിതാ പോലീസിനോട് അസഭ്യം പറയുന്ന യുവാവിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ് ചെയ്തു. തുമ്പ സ്വദേശി ജോസ് (35)ആണ് അറസ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വര്‍ക്കലയിലെ ഒരു ഹോട്ടലില്‍ നിന്ന്  പോലീസ് ഇയാളെ  പിടികൂടിയത്.  കഴിഞ്ഞ ഏതാനും മാസങ്ങളായി വനിതാ പോലീസ് സ്റ്റേഷനില്‍ വിളിച്ച് അസഭ്യം പറയുന്ന ഇയാള്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് നേരത്തെ കേസെടുത്തിരുന്നു.

കന്റോണ്‍മെന്റ് അസിസ്റന്റ് കമ്മീഷണര്‍ എം.ജി.ഹരിദാസിന്റെ നിര്‍ദേശാനുസരണം കന്റോണ്‍മെന്റ് എസ്.ഐ.സജികുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ അറസ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍