ദേവസ്വം ഓര്‍ഡിനന്‍സ്: മറ്റമുണ്ടാകില്ലെന്ന് വി.എസ്. ശിവകുമാര്‍

October 26, 2012 കേരളം

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്നു മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പ്രസ്തുത ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ആക്ഷേപങ്ങള്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യുമ്പോള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈശ്വരവിശ്വാസികളായ എംഎല്‍എമാരെ മാത്രം ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതായ വ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം